വിഴിഞ്ഞത്ത് ഇന്ന് സർവ്വകക്ഷിയോഗം. തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ സർവകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 38 പൊലീസുകാർക്ക് പരുക്കേറ്റു. സമരക്കാർ പൊലീസ് ജീപ്പുകൾ, കെഎസ്ആർടിസി ബസ്സുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ തകർത്തിരുന്നു.
നിലവിൽ വിഴിഞ്ഞത്ത് സ്ഥിതി ശാന്തമാണ്. നിലവിൽ 500 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും കൂടുതൽ പൊലീസുകാരെ സ്ഥലത്തേക്ക് എത്തിക്കുമെന്നും എഡിജിപി അജിത്ത് കുമാർ അറിയിച്ചു. വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സമരക്കാർ നിർമ്മാണം തടസ്സപ്പെടുത്തുന്നതിരായ ഹർജിയും പൊലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയുമാണ് ജസ്റ്റിസ് അനുശിവരാമൻ്റെ ബഞ്ച് പരിഗണിക്കുന്നത്. നിർമ്മാണ സാമഗ്രികൾ തടയില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സമരക്കാർ കോടതി മുമ്പാകെ ഉറപ്പു നൽകിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.