Sabarimala: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തീ പിടിച്ചു; ആളപായമില്ല

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടുക്കി വണ്ടിപ്പെരിയാറിന് സമീപംവച്ച് തീപിടിച്ചു. ആളപായമില്ല. പുലർച്ചെ 4.40ന് 62 -ാം മൈലിന് സമീപമായിരുന്നു സംഭവം.ഗുണ്ടൂരിൽ നിന്നും ശബരിമലക്ക് പോയ വാഹനം ആണ് തീ പിടിച്ചത്.

Kottayam: ശക്തമായ ഇടിമിന്നല്‍; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍

കോട്ടയത്ത് ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലപ്പലം ചിറ്റാനപ്പാറയില്‍ ഇടിമിന്നലേറ്റു വീട് ഭാഗികമായി തകര്‍ന്നു. വൈകുന്നേരം കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ ചിറ്റാനപാറയില്‍ ജോസഫ് കുരുവിളയുടെ വീടാണ് തകര്‍ന്നത്.

വീട്ടിലെ വയറിംഗ് സംവിധാനം കത്തി നശിച്ചു. മുറ്റത്ത് പാകിയിരുന്ന തറയോടുകള്‍ പൊട്ടി. രണ്ടാം നിലയിലെ ഓടുകള്‍ക്കും വീടിന്റെ മതിലിനും കേടുപാട് പറ്റി. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും തകരാര്‍ സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

കോട്ടയം മീനടത്തും ഇടിമിന്നലില്‍ വീടിന് കേടുപാട് പറ്റി. 11ആം വാര്‍ഡില്‍ മറ്റപ്പള്ളില്‍ സിജുവിന്റെ വീടിന്റ ഭിത്തികള്‍ക്ക് വിള്ളല്‍ വീണു.ജനല്‍ ചില്ലുകള്‍ പൊട്ടി. പുരയിടത്തിലെ മരവും കത്തിനശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News