FIFA: സ്പെയ്നിനെ സമനിലയിൽ തളച്ച് ജർമനി; നടന്നത് ആവേശപ്പോരാട്ടം

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62-ാം മിനിറ്റിൽ അൽവാരോ മോറാട്ടയിലൂടെ സ്പെയിൻ ആണ് ആദ്യം ലീഡ് എടുത്തത്.

എന്നാൽ 83-ാം മിനിറ്റിൽ ഫൾക്കറൂജിലൂടെ ജർമനി ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ ജർമനിയുടെ പ്രീ ക്വാർട്ടർ സാധ്യത ഇതോടെ തുലാസിലായി. ജർമനിക്ക് ഇനി മുന്നോട്ട് പോണമെങ്കിൽ ബാക്കിയുള്ള കളിയിൽ ജയിച്ചാൽ മാത്രം പോരാ മറ്റുള്ള ടീമുകളുടെ മത്സര ഫലം കൂടി നോക്കേണ്ടി വരും.

സമനില വഴങ്ങിയെങ്കിലും സ്പാനിഷ് പട തന്നെയാണ് ഗ്രൂപ്പ് ഇയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണുള്ളത്. ഒരു പോയന്റുമായി ജര്‍മനി അവസാന സ്ഥാനത്താണ്. ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here