FIFA: ഇന്ന് കരുത്തരുടെ പോരാട്ടം; ഘാനയും സൗത്ത് കൊറിയയും നേർക്കുനേർ

ലോകകപ്പ് ഫുടബോളിൽ ഇന്ന് ആഫ്രിക്കൻ കരുത്തരായ ഘാനയും ഏഷ്യൻ കരുത്തരായ സൗത്ത് കൊറിയയും നേർക്കുനേർ. ഗ്രൂപ്പ് എച്ചിലെ നിർണായകമായ മത്സരത്തിന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയമാണ് വേദിയാവുക.

മൂന്ന് പോയിന്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലീഡ് ചെയ്യുന്ന ഗ്രൂപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ഗോൾ ആവെറേഞ്ചിന്റെ മുൻ തൂക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള സൗത്ത് കൊറിയക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഘാനക്കെതിരെ ജയം അനിവാര്യമാണ്. ക്യാപ്പ്‌റ്റനും ടോട്ടൻ ഹാം സൂപ്പർ താരവുമായ സൺ ഹ്യുമിന്നാണ് സൗത്ത് കൊറിയയുടെ കരുത്ത്.

വോൾവ്‌സിന്റെ താരം ഹ്വാങ് ഹീ ചാനായിരിക്കും സൺ ഹ്യുമിനൊപ്പം സൗത്ത് കൊറിയയുടെ ആക്രമണങ്ങൾക്ക് കരുത്ത് പകരുക. മിഡ്ഫീൽഡിൽ പരിചയ സമ്പന്നതയും യുവത്വവും സമന്വയിച്ച ഇലവനുമായായിരിക്കും തൈഗുക്കിന്റെ പോരാളികൾ ഹിഡ്‌ഢിങ്കിന് കീഴിൽ ട്രെനാഗയുടെ സിംഹകുട്ടികൾക്കെതിരെ പോരിന് ഇറങ്ങുക.

ഭാഗ്യ നിർഭാഗ്യങ്ങളുടെ കളിയിൽ യൂറോപ്പ്യൻ വമ്പന്മാരായ പോർച്ചുഗലിന് എതിരെ കൈവിട്ട് പോയ കളിയിൽ നിന്ന് പാഠം ഉൾകൊണ്ടാവും ഘാന തൈ ഗുക്കിന്റെ പോരാളികൾക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങുക . കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ആന്ദ്രേ അയ്യേവും ഉസ്മാൻ ബുക്കാരിയുമാണ് ട്രെനാഗ സിംഹങ്ങളുടെ കരുത്ത്.

തോമസ് പാർട്ടിക്കുമൊപ്പം ഡാനിയൽ അഫ്രിക്കുമായിരിക്കുമായിരിക്കും മധ്യ നിരയുടെ ചുമതല. ഗോൾ വലക്ക് കീഴിൽ മനാഫ് നൂറുദീനായിരിക്കും ഓട്ടോ അഡോവിന്റെ ഫസ്റ്റ് ചോയ്‌സ്. പ്രതിരോധ നിരയിൽ ഡാനിയേൽ അമാർട്ടിയിലും ഡെന്നിസ് ഓഡോയുമായിരിക്കും നിലവിൽ ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായ ഘാനയുടെ ലോകക്കപ്പ് പ്രതീക്ഷകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here