Vizhinjam: വിഴിഞ്ഞം സംഘർഷം; പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദർ യൂജിൻ പെരേര

വിഴിഞ്ഞം സംഘർഷത്തിൽ പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദർ യൂജിൻ പെരേര. സമരം പൊളിക്കാനുള്ള സർക്കാർ തിരക്കഥയുടെ ഭാഗമാണ് വിഴിഞ്ഞത്ത്‌ അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകൈ എടുത്തതെന്നും യൂജിൻ പെരേര ചോദിച്ചു.

അതേസമയം, പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 3000 പേര്‍ക്കെതിരെ കേസെടുത്തതായും എഫ്‌ഐആറിൽ പറയുന്നു.

Vizhinjam: വിഴിഞ്ഞം സംഘർഷം; ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി; കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസ്

വിഴിഞ്ഞം സംഘർഷത്തിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്ഐആറിലുണ്ട്. തീരദേശത്തും പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലുമെല്ലാം വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

സമീപജില്ലയിൽ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞത്ത് ഇന്ന് ജില്ലാ കളക്ടറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേരും. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 38 പൊലീസുകാർക്കാണ് പരുക്കേറ്റത്. സമരക്കാർ പൊലീസ് ജീപ്പുകൾ, കെഎസ്ആർടിസി ബസ്സുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ തകർത്തിരുന്നു.

നിലവിൽ വിഴിഞ്ഞത്ത് സ്ഥിതി ശാന്തമാണ്. നിലവിൽ 500 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും കൂടുതൽ പൊലീസുകാരെ സ്ഥലത്തേക്ക് എത്തിക്കുമെന്നും എഡിജിപി അജിത്ത് കുമാർ അറിയിച്ചു. വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here