ADVERTISEMENT
കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലെ ചേമഞ്ചേരിയില്‍(Chemanjeri) ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീ പിടിത്തത്തില്‍ ആളപായമില്ല. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചേമഞ്ചേരി പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപമായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്നു കാര്‍. കണ്ണൂര്‍ സ്വദേശി ടി.പി. റാഷിദിന്റെ ഉടമസ്ഥതയിലുള്ള KL-O4-AD-3797 നമ്പര്‍ കാറാണ് കത്തിനശിച്ചത്.
ഡ്രൈവറടക്കം മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ ഇവര്‍ കാറില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ പിടിച്ച് കത്തുകയും ചെയ്തു. കൊയിലാണ്ടിയില്‍നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗം ബോണറ്റ് പൂര്‍ണ്ണമായും കത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.