ADVERTISEMENT
സ്വര്‍ണക്കടത്ത് കേസിന്റെ തുടര്‍വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യംചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം.ശിവശങ്കറും നിലപാടെടുത്തിരുന്നു. അസാധാരണ സന്ദര്‍ഭത്തില്‍ മാത്രമാണ് വിചാരണ മാറ്റുകയെന്നും ഈ കേസില്‍ അങ്ങനെയൊരു സാഹചര്യമില്ലെന്നുമാണ് കേരളത്തിന്റെ വാദം.
ഉന്നതര്‍ക്കെതിരെ സ്വപ്ന നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദവും ഗൂഢലക്ഷ്യവുമാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി. പ്രവര്‍ത്തിക്കുന്നുവെന്നും കേരള സര്‍ക്കാരിലെ ഭരണ-രാഷ്ട്രീയ നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ശിവശങ്കറിന്റെ നിലപാട്.
സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായി കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ സ്വതന്ത്രമായ കോടതി നടപടികള്‍ സാധ്യമാകില്ലെന്നുമായിരുന്നു ഇ.ഡിയുടെ വാദം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.