ADVERTISEMENT
വിഴിഞ്ഞം സമരക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സമരം അടിച്ചമർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിഴിഞ്ഞം സംഘർഷത്തിൽ പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദർ യൂജിൻ പെരേര പറഞ്ഞു.
സമരം പൊളിക്കാനുള്ള സർക്കാർ തിരക്കഥയുടെ ഭാഗമാണ് വിഴിഞ്ഞത്ത് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു. ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകൈ എടുത്തതെന്നും യൂജിൻ പെരേര ചോദിച്ചു.
അതേസമയം, പൊലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. 3000 പേര്‍ക്കെതിരെ കേസെടുത്തതായും എഫ്‌ഐആറിൽ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.