തടി കുറയ്ക്കാന്‍ നാടുവിട്ടു; 63 കിലോ കുറച്ച് യുവാവ് തിരികെയെത്തി

തടി കുറയ്ക്കാന്‍ നാടുവിട്ട യുവാവ് ഏഴ് മാസങ്ങള്‍ക്കു ശേഷം 63 കിലോ കുറച്ച ശേഷം തിരികെയെത്തി. അയര്‍ലന്റുകാരനായ ബ്രയാന്‍ ഒക്കീഫ് ആണ് വണ്ണം കുറയ്ക്കാന്‍ വളരെ വ്യത്യസ്തമായ വഴി സ്വീകരിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഒക്കീഫ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. 7 മാസങ്ങള്‍ക്കു മുന്‍പ് വീടുവിട്ടുപോയ ഒക്കീഫ് തന്റെ സവിശേഷ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

153 കിലോ ആയിരുന്ന ഒക്കീഫ് ഇപ്പോള്‍ 90 കിലോയാണ്. ഇതിനായി താന്‍ ഏറെ കഷ്ടപ്പെട്ടെന്ന് അദ്ദേഹം പറയുന്നു. 15 വര്‍ഷത്തോളമായി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നു. വീടുവിട്ട് മാറിനിന്നത് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം പാര്‍ട്ടികള്‍ക്ക് പോകാതിരിക്കാനാണ്. ഒരുപാട് പരുക്കുകള്‍ പറ്റി. എല്ലാ ദിവസവും 90 മിനിട്ട് വീതം നടന്നു. ആഴ്ചയില്‍ മൂന്ന് ദിവസം നീന്തലും മൂന്ന് ദിവസവും ഓട്ടവും ശീലിച്ചു എന്നും ബ്രയാന്‍ ഒക്കീഫ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News