ADVERTISEMENT
രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് ശക്തമായ നിയമം അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യ ക്രമാധീതമായി വര്‍ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. ജനസംഖ്യാനിയന്ത്രണത്തിനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനയിലിരിക്കെയാണ് പ്രതികരണം.
ജനസംഖ്യ നിയന്ത്രണത്തിനായി ശക്തമായ നിയമം രാജ്യത്ത് നടപ്പിലാക്കണമെന്നും മതമോ ജാതിയോ മറ്റ് വിഭാഗമോ നോക്കാതെ മുഴുവന്‍ ജനങ്ങളും നിയമത്തിന് വിധേയരാകണമെന്നുമാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ വാക്കുകള്‍. നിയമം ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കരുതെന്നും അവരുടെ വോട്ടവകാശം തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമാധീതമായി ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെയും വികസന പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. രാജ്യത്ത് ലഭ്യമാകുന്ന വിഭവങ്ങള്‍ക്കനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കാന്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭവങ്ങളുടെ ലഭ്യതയും ഭൂപ്രദേശത്തിന്റെ വിസ്തൃതിയും പല രാജ്യങ്ങള്‍ക്കും ജനനസംഖ്യ വര്‍ദ്ധനവ് പ്രശ്നമല്ലെന്നും എന്നാല്‍ ഇന്ത്യയുടെ സ്ഥിതി അതല്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു. ചൈനയേക്കാള്‍ വേഗത്തിലാണ് ഇന്ത്യയുടെ ജനസംഖ്യ വര്‍ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ തലത്തില്‍ ജനസംഖ്യാനിയന്ത്രണ ബില്ലിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ജനസംഖ്യാനിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.