നടി മഞ്ജിമ മോഹന്‍(Manjima Mohan) വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം നടന്നത്. നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ വരന്‍. 2019ല്‍ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ മഞ്ജിമ തന്നെയാണ് പ്രണയവിവരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
ADVERTISEMENT
1997 ലെ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ മഞ്ജിമ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളര്‍ന്നത്. മയില്‍പ്പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്.
2016 ല്‍ ചിമ്പുവിനൊപ്പം അച്ചം എന്‍പത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.