വിഴിഞ്ഞത്ത് കലാപശ്രമങ്ങള്‍ നടക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തെ നടപടികള്‍ കൂടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് അനുമതി നല്‍കുന്നത് കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന യുപിഎ സര്‍ക്കാറാണ്. പദ്ധതിയെ സ്വാഗതം ചെയ്യുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഫാ സൂസെപാക്യത്തിന്‍റെ വാക്കുകളും ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. പിന്നീടുള്ള നിലപാട്മാറ്റം നിരവധി ചോദ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ADVERTISEMENT
Vizhinjam: വിഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം സമരക്കാര്‍ പുതിയ ആവശ്യങ്ങളുമായി വരുന്നു. സമരക്കാര്‍ കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. വിഴിഞ്ഞം അക്രമത്തിന് പിന്നിൽ ആസൂത്രിത ശ്രമം നടന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ പ്രശ്നത്തിലും ശരിയായ സമീപനമാണ് സർക്കാരിൻ്റേത്.
പൊലീസ് സംയമനം പാലിക്കുന്നുണ്ട്. പദ്ധതിക്ക് വേണ്ടി ആരെയും കുടിയൊഴിപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം സമരത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടു. എരിതീയില്‍ എണ്ണ ഒഴിക്കാനില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യകത്മാക്കി. യുഡിഎഫ് പദ്ധതിക്കെതിരല്ല. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.