
നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വിരുദ്ധം എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍(Supreme court). നിര്‍ബന്ധിത മതംമാറ്റങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി(BJP) നേതാവ് അശ്വിനി ഉപാദ്ധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടന ആര്‍ട്ടിക്കിള്‍ 14,21,25 എന്നിവയുടെ ലംഘനമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നടപടികള്‍ ആരംഭിച്ചു എന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയെയും സ്വാതന്ത്രത്തെയും ബാധിക്കുന്ന ഗുരുതരവിഷയമെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here