ADVERTISEMENT
കൊളീജിയം ശുപാർശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനങ്ങൾ മാസങ്ങൾ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഒന്നരവർഷമായി സർക്കാർ തീരുമാനം എടുക്കുന്നില്ല എന്നും
പേരുകൾ സർക്കാർ പിടിച്ചു വയ്ക്കുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് തുടർന്നാൽ ജുഡീഷ്യറി എങ്ങനെ മുമ്പോട്ടു പോകുമെന്നും കോടതി ചോദിച്ചു. കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവിനും സുപ്രീംകോടതി മറുപടി നൽകി.
അതേസമയം, കൊളീജിയം സംവിധാനത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായേക്കാം, എന്നാൽ രാജ്യത്തെ നിലവിലെ നിയമം അതാണ്. കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ ഒപ്പിടുന്നവർ മാത്രമായി കേന്ദ്രസർക്കാരിന് മാറാൻ കഴിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. രാജ്യത്തെ നിയമം നടപ്പിലാകുന്നുവെന്ന് എജിയും എസ്ജിയും ഉറപ്പുവരുത്തണമെന്നും കോടതി നിലപാടെടുത്തു. കേന്ദ്രം ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുകയാണെന്ന ഹർജി കോടതി അടുത്തമാസം എട്ടിന് പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.