പന്തീരങ്കാവ് UAPA കേസ്; അലൻ ഷുഹൈബിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് NIA

പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ അപേക്ഷ നൽകി. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് അപേക്ഷ നൽകിയത്.അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഐ എ നീക്കം.

അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. റിപ്പോർട്ട് എൻഐഎ കോടതിക്ക് കൈമാറിയിരുന്നു. കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൻറെ അടിസ്ഥാനത്തിലാണ് അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എൻ.ഐ.എ കോടതിക്ക് കൈമാറിയിരുന്നത്.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്.എഫ്.ഐ പക പോക്കുകയാണെന്നും അലൻ നേരത്തെ ആരോപിച്ചിരുന്നു. 2019-ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ്‌റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎപിഎ ചുമത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News