
താത്ക്കാലിക വി സി നിയമനത്തിനും പത്ത് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമെന്ന് യു ജി സി(UGC). കെ.ടി.യു വി സിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് യു ജി സി ഇക്കാര്യം അറിയിച്ചത്. കെ.ടി.യു പ്രൊ.വി സിക്ക് വി സിയാകുന്നതിന് മതിയായ യോഗ്യതയുള്ളതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എങ്കിലും പ്രൊ. വി സി യെ പരിഗണിക്കാതെ ഗവര്‍ണര്‍ മതിയായ യോഗ്യതയില്ലാത്ത സിസ തോമസിനെ നിയമിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, അക്കാഡമിക് രംഗത്തെ മികവാണ് പരിഗണിച്ചതെന്നായിരുന്നു ഗവര്‍ണറുടെ വാദം. സിസ തോമസിനെ നിയമിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് ഗവര്‍ണര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here