ഹിമാചൽ തെരഞ്ഞെടുപ്പ്; തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടൽ, കോൺഗ്രസ് സ്ഥാനാർത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാൻ നീക്കം

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റും. വേട്ടെണ്ണലിന് തൊട്ട് മുമ്പ് സ്ഥാനാർത്ഥികളെ മാറ്റാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.എന്നാൽ സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടലിലാണ് ഈ നീക്കം.

അതേസമയം, BJP ,കോൺഗ്രസ് റിബലുകളെ ഒപ്പം നിർത്താൻ BJP നീക്കം ആരംഭിച്ചിട്ടുണ്ട്.ഇരു പാർട്ടികളിലേയും റിബലുകൾ ഒറ്റ പ്ലാറ്റ് ഫോമാകാനുള്ള നീക്കം നടത്തുന്നതിന് പിന്നിൽ BJP യെന്ന് കോൺഗ്രസ് സംശയിക്കുന്നു.വിജയ സാധ്യതയുള്ള റിബലുകളുമായി BJP ആശയ വിനിമയം നടത്തിയിട്ടുണ്ട്.എന്നാൽ സ്ഥാനാർത്ഥികളെ മാറ്റുന്നതിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഇതുമായിബന്ധപ്പെട്ട് ഹിമാചൽ പി സി സി യിലെ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡുമായി ആശയ വിനിമയം നടത്തുകയാണ്.BJP യുടെ അട്ടിമറി നീക്കങ്ങൾ തകർക്കണമെന്ന് കോൺഗ്രസിൽ പൊതുവികാരം.ഡിസംബർ എട്ടിനാവും ഹിമാചലിൽ വോട്ടെണ്ണൽ നടക്കുക.

എന്നാൽ പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു ഹിമാചലിൽ കോൺഗ്രസിന്റെ പ്രചാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News