തുഷാർ വെള്ളാപ്പള്ളി ഒളിവിൽ; അന്വേഷണം ഊർജിതമാക്കി തെലങ്കാന പൊലീസ്

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി തെലങ്കാന പൊലീസ്.തുഷാറിനെയും ജഗ്ഗുസ്വാമിയെയും കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. ഇവർക്കു വേണ്ടിയുള്ള അന്വേഷണം യുപിയിലേക്കും വ്യാപിപ്പിച്ചു.

എം.എൽ.എമാരെ കൂറുമാറ്റി കെ. ചന്ദ്രശേഖർ റാവു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിക്കായി അന്വേഷണം ഊർജിതമാക്കി. അന്വേഷണം ഉത്തർപ്രദേശിലേക്കും വ്യാപിപ്പിച്ചു. കേസിൽ പ്രതികളായ തുഷാറിനെയും ജഗ്ഗുസ്വാമിയെയും കണ്ടെത്താൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കേസിൽ കഴിഞ്ഞദിവസമാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിചേർത്തത്. ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവരും പ്രതികളാണ്.ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനു ഇളവ് ലഭിച്ചിരുന്നു. തെലങ്കാന ഹൈക്കോടതിയാണ് ബി.എൽ സന്തോഷിനു നൽകിയ നോട്ടിസ് സ്റ്റേ ചെയ്തത്.അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്.

അതേസമയം, ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാനുള്ള ഗൂഢനീക്കത്തിൽ പ്രധാന പങ്കുവഹിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി തലവനുമായ കെ. ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്‌തെന്നാണ് കെ.സി.ആർ ആരോപിച്ചത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News