പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ദില്ലിയില്‍ പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍. ശ്രദ്ധയുടെ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച
ആയുധങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്. നേരത്തേ കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന അഞ്ച് കത്തികള്‍ കണ്ടെടുത്തതായും അവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് പറഞ്ഞിരുന്നു. ഇതിന് പുറമേ ശ്രദ്ധ ഉപയോഗിച്ചിരുന്ന മോതിരവും കണ്ടെത്തിയതായി റിപ്പോര്‍ട്ട് . ഈ മോതിരം അഫ്താബ് മറ്റൊരു പെണ്‍കുട്ടിക്ക് നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ദില്ലി രോഹിണിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അഫ്താബിന്റെ പൊളിഗ്രാഫ് ടെസ്റ്റ് പുരോഗമിക്കുകയാണ്. അതേ സമയം അഫ്താബിന് മയക്കുമരുന്ന് നല്‍കിയെന്ന് സംശയിക്കുന്ന ലഹരി വിതരണക്കാരന്‍ ഫൈസിലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here