ADVERTISEMENT
ലൈഫ് മിഷന്‍ ഭവന പദ്ധതി വഴി ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തി അറുപതിനായിരം വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി എം. ബി രാജേഷ്. കുന്നുകര ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട 51 ഭൂരഹിതര്‍ക്കുള്ള ഭൂമി കൈമാറ്റം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും നടക്കില്ല എന്ന് കരുതിയ പലരുടെയും സ്വപ്നം ലൈഫ്മിഷന്‍ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കളമശേരി മണ്ഡലത്തിലെ കുന്നുകര പഞ്ചായത്തിലെ 51 പേര്‍ക്കാണ് ലൈഫ് മിഷന്‍ പദ്ധതി വഴി ഭൂമി സ്വന്തമായത്. അര്‍ഹരായവര്‍ക്കുളള ഭൂമി കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നിര്‍വ്വഹിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ അടച്ചുറപ്പുള്ള വീട് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭിക്കാനുളളവരുടെ കണക്കെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ് ചില മാധ്യമങ്ങള്‍. ഇതുവരെ 3,14,425 വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 1,60,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് കരുതിയ പലരുടെയും സ്വപ്നം ലൈഫ്മിഷന്‍ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി രാജീവ് പറഞ്ഞു.
2017 ലെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് കനിവോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി കുന്നുകര ഗ്രാമപഞ്ചായത്ത്, പി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, ശ്രീനാരായണ മെഡിക്കല്‍ കോളേജ് എന്നിവര്‍ സംയുക്തമായാണ് ഭൂമി വാങ്ങി നല്‍കിയത്. ഭൂമിയോടൊപ്പം തന്നെ ഇവര്‍ക്ക് ഭവനം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പി രാജീവ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.