ADVERTISEMENT
ഹിമാചല്‍ പ്രദേശില്‍(Himachal Pradesh) കോണ്‍ഗ്രസ്(Congress) സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഢിലേക്ക് മാറ്റാന്‍ ആലോചന. സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിന്റെ നീക്കം. ബിജെപി, കോണ്‍ഗ്രസ് റിബലുകളെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബിജെപി ആരംഭിച്ചിട്ടുണ്ട്.
ബിജെപി ഭരണത്തുടര്‍ച്ചയും പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണവിരുദ്ധ തരംഗവും പ്രതീക്ഷിക്കുന്ന ഹിമാചല്‍ പ്രദേശില്‍ പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. മുന്‍ വര്‍ഷത്തേക്കാള്‍ കുറവ് പോളിംഗ് രേഖപെടുത്തിയ ഹിമാചലില്‍ തൂക്ക് സഭ വരുമെന്ന കണക്ക് കൂട്ടലിലാണ് സ്ഥാനാര്‍ത്ഥികളെ ഛത്തീസ്ഗഡിലേയ്ക്ക് മാറ്റാന്‍ കേണ്‍ഗ്രസ് ആലോചിക്കുന്നത്.
വേട്ടെണ്ണലിന് തൊട്ട് മുമ്പ് സ്ഥാനാര്‍ത്ഥികളെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇരു പാര്‍ട്ടികളിലേയും റിബലുകള്‍ ഒറ്റ പ്ലാറ്റ് ഫോമാകാനുള്ള നീക്കം നടത്തുന്നതിന് പിന്നില്‍ ബി ജെ പി യെന്ന്‌കോണ്‍ഗ്രസ് സംശയിക്കുന്നു.അതേസമയം സ്ഥാനാര്‍ത്ഥികളെ മാറ്റുന്നതില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതുമായിബന്ധപ്പെട്ട് ഹിമാചല്‍ പി സി സി യിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ആശയ വിനിമയം നടത്തുകയാണ്.
ബിജെപിയുടെ അട്ടിമറി നീക്കങ്ങള്‍ തകര്‍ക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ പൊതുവികാരം. എന്നാല്‍, വിമതശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബിജെപി കോണ്‍ഗ്രസിലെ റിബലുകളെ ഒപ്പം നിര്‍ത്താനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. വിജയ സാധ്യതയുള്ള റിബലുകളുമായി ബിജെപി ആശയ വിനിമയം നടത്തിയതായി സൂചനകള്‍ ഉണ്ട്. ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ 8നാണ് നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.