വിഴിഞ്ഞം പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായതായി മന്ത്രി ജിആർ അനിൽ. തുറമുഖ നിർമാണത്തിന് സമര സമിതി ഒഴികെയുള്ളവരുടെ പിന്തുണ ലഭിച്ചതായും, ഹൈക്കോടതി ഉത്തരവ് പാലിച്ചെ മതിയാകുെവന്നും മന്ത്രി ജിആർ അനിൽ പ്രതികരിച്ചു.
കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് വിഴിഞ്ഞത്തുണ്ടായതെന്നും മന്ത്രികൂട്ടിച്ചേർത്തു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന് 3000 തുറമുഖ വിരുദ്ധ സമിതിക്കാർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വധിക്കാനായിരുന്നു സമരക്കാരുടെ ശ്രമമെന്നാണ് എഫ്ഐആർ പറയുന്നത്.
അതേസമയം, 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ തൽക്കാലം നിയന്ത്രണവിധേമായ സാഹചര്യത്തിൽ വീണ്ടുമൊരു അറസ്റ്റിലേക്ക് ഉടനെ പോകേണ്ടെന്നാണ് പൊലീസ് ഉന്നതങ്ങളിലെ ധാരണ.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.