വാഴയിലയിൽ സ്നേഹവും കരുതലും ചേർത്ത് ഹൃദയപൂർവം പൊതിച്ചോർ വിളമ്പിത്തുടങ്ങിയിട്ട് 4 വർഷം പിന്നിടുന്നു. ആശുപത്രികളിൽ ചികിത്സ തേടിയവരും കൂട്ടിരിപ്പുകാരും വന്നവരും പോയവരുമൊക്കെ ഈ ചോറിന്റെ രുചി അറിഞ്ഞിട്ടുണ്ട്, ഇപ്പോഴും അറിഞ്ഞു കൊണ്ടിരിക്കുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന പൊതിച്ചോർ പദ്ധതിക്ക് വലിയ ജന പിന്തുണയാണ് കിട്ടുന്നത്.ജാതിയോ, മതമോ, രാഷ്ട്രീയമോ ചികയാതെ വിശപ്പിന്റെ വിളിക്കുള്ള മറുപടിയായി പൊതി കെട്ടി നൽകുന്നത് സാധാരണക്കാരാണ്.
ആരും പ്രതിഫലം ആഗ്രഹിക്കുന്നില്ല. വീട്ടിൽ വയ്ക്കുന്നതിൽ നിന്ന് ഒന്നോ രണ്ടോ പേർക്ക് അധികമായി അവർ നൽകുന്നു. ഇപ്പോഴിതാ വളരെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്.
ADVERTISEMENT
കുറിപ്പ് ഇങ്ങിനെ…
“പൊതിച്ചോർ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോർ തയ്യാറാക്കി സിറ്റ് ഔട്ടിൽ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ് “. ഇതാണ് ആ കുറിപ്പ്.
ഇന്ന് പൊതിച്ചോർ വിതരണം ചെയ്യേണ്ട DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റിയിൽ പൊതിച്ചാർ തരാമെന്ന് പറഞ്ഞിരുന്ന വീടിന്റെ ഗേറ്റിലാണ് ഈ ഒരു കുറിപ്പ് വീട്ടുകാർ എഴുതിവെച്ചിരിക്കുന്നത്. ആശുപത്രിയിൽ പോകാനുള്ളതിനാലാണ് കുടുംബം പൊതിച്ചോർ തയ്യാറാക്കി ഗേറ്റിന് പുറത്ത് വെച്ചത്… കൂടെ ഒരു കുറിപ്പും.
അതെ ഈ നാട് ഇങ്ങനെയാണ് ആശുപത്രിയിൽ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങൾ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാൻ ഹൃദയപൂർവ്വം ഭക്ഷണ പൊതികൾ നൽകുന്ന നാടാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.