ADVERTISEMENT
സിപിഐഎം പ്രവര്‍ത്തകനായിരുന്ന ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ കുറ്റവാളിയായ ആര്‍എസ്എസ് നേതാവിനെ കെഎസ്ആര്‍ടിസി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്‌പെക്ടറായിരുന്ന കെഎല്‍ രാജേഷിനെയാണ് പിരിച്ചുവിട്ടത്. ഇയാള്‍ നാരായണന്‍ നായര്‍ വധക്കേസിലെ ഒന്നാം പ്രതിയാണ്. കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു പ്രതിയായ രാജേഷ്.
2013 നവംബര്‍ അഞ്ചിന് രാത്രിയാണ് സിപിഐഎം പ്രവര്‍ത്തകനും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരനുമായിരുന്ന നാരായണന്‍ നായരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. നാരായണന്‍ നായരുടെ മകനും എസ്എഫ്‌ഐ വെള്ളറട ഏരിയാ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ വധിക്കാനുള്ള ഉദ്ദേശത്തോടെയാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചെത്തിയത്. അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് നാരായണന്‍ നായരെ വെട്ടിക്കൊന്നത്. കേസില്‍ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.