
കോട്ടയം നഗരത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമം. പെണ്‍കുട്ടിയെ നിലത്ത് ഇട്ട് ചവിട്ടി. സഹപാഠിയ്ക്ക് ക്രൂര മര്‍ദനം. താഴത്തങ്ങാടി സ്വദേശികളായ മൂന്ന് പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം .കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ സുഹ്യത്തിന് വസ്ത്രവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. തെക്കുംഗോപുരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു. രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനാണെന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. ഇവിടെ നിന്നും സ്‌കൂട്ടില്‍ രക്ഷപ്പെട്ട ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
സംഭവ സമയം അതുവഴി വന്ന പോലീസ് പെട്രോളിങ് സംഘം അക്രമം നടത്തിയ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌ക്കര്‍, ഷെബീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, സംഘം ചേര്‍ന്ന് മര്‍ദനം തുsങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here