ADVERTISEMENT
ഗുണ്ടാ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ല പ്പെട്ടു. തൃശൂര്‍ ഊരകം സ്വദേശികളായ ജിതിന്‍ ,പിതാവ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. പ്രതി വേലപ്പനെ പൊലീസ് ഉടന്‍ പിടികൂടി. നിലവില്‍ ഗുണ്ടാലിസ്റ്റിലൂള്‍പ്പെട്ടിട്ടുള്ള ഇയാള്‍ മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഊരകം സ്വദേശികളായ ജിതിനും , ജിതിന്റെ മറ്റൊരു സഹോദരന്നും പിതാവ് ചന്ദ്രനൊപ്പം കാറില്‍ വീട്ടിലേക്ക് വരുകയായിരുന്നു. ഇതിനിടെ വാഹനം വഴിയില്‍ നിര്‍ത്തി ജിതിന്‍ സ്റ്റീരിയോ സ്പീക്കര്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ മദ്യലഹരിയില്‍ ഇതുവഴി വന്ന വേലപ്പന്‍ ജിതിന്റെ പിതാവും സഹോദരനുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീടു തിരിച്ചു പോയ വേലപ്പന്‍ വീട്ടില്‍ നിന്നു കത്തിയുമായി എത്തി ജിതിനെയും ചന്ദ്രനെയും കുത്തുകയായിരുന്നു. ഇരുവരെയും ഉടന്‍ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു.
ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ജിതിന്‍. പ്രതി വേലപ്പനെ പൊലീസ് ഉടന്‍ പിടികൂടി. പ്രതി, പല്ലിശ്ശേരി സ്വദേശി വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ അടക്കം ഉള്‍പ്പെട്ടയാളാണ്. രണ്ടു വര്‍ഷം മുമ്പ് ചേര്‍പ്പ് സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടിയാണ് ഇയാള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.