ADVERTISEMENT
ഖത്തർ ലോകകപ്പിൽ ആതിഥേയർക്ക് ഇന്ന് അവസാന മത്സരം. നാല് പോയ്ന്‍റുമായി ഇക്വഡോർ പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇക്വഡോർ ആണ് ഖത്തറിന്റെ എതിരാളി.
ഗ്രൂപ്പ് എ യില്‍ ഖത്തറിനെ തോല്‍പ്പിച്ച് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയാണ് ഇന്നത്തെ മത്സരത്തിന് സെനഗലിന്‍റെ രംഗപ്രവേശം…ആക്രമണവും…പ്രത്യാക്രമണവും.. അങ്ങനെ ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചാണ് കഴിഞ്ഞ മത്സരത്തില് ആഫ്രിക്കന്‍ ചാമ്പ്യന്മാരുടെ വിജയം. പ്രതിരോധത്തിന് പേരുകോട്ട സെനഗൽ നിരയിൽ ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരിലാണ് ഗോൾ പ്രതീക്ഷ. മത്സരത്തിൽ എക്വഡോറിനെതിരെ ജയം പിടിക്കാനായാൽ സെനഗലിന് നോക്കൗട്ട് ഉറപ്പിക്കാം.
കരുത്തരായ നെതർലാൻഡ്സിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്വഡോർ ഇറങ്ങുന്നത്. നാല് പോയ്ന്‍റുമായി ഇക്വഡോർ പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിൽ ആദ്യഗോൾ നേടിയ നായകൻ എന്നർ വലൻസിയ ആണ് ടീമിന്‍റെ തുറപ്പുചീട്ട്. ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ എന്നര്‍ വലൻസിയ ഡച്ചു പടയെ പിടിച്ചുെകട്ടി ഹീറോയായി.
കിക്കോഫ് വിസിൽ മുഴങ്ങി തുടക്കത്തിലേ ഗോളടിച്ച് അതിവേഗം കളി കൈയ്യിലായ ആത്മവിശ്വാസത്തിൽ നിന്ന ഡച്ചുകാരെയാണ് ലാറ്റിൻ അമേരിക്കൻ തന്ത്രങ്ങളിൽ എക്വഡോർ തളച്ചത്. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരത്തിന് വേദിയാവുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.