കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഉംറ തീര്‍ത്ഥാടകന്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.

ഒരുകോടി രണ്ട് ലക്ഷം രൂപയുടെ രണ്ടര കിലോ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. സംഭവത്തില്‍ വിദേശത്ത് നിന്ന് എത്തിയ മൂന്ന് യാത്രക്കാര്‍ കസ്റ്റംസ് പിടിയിലായി .ഷാര്‍ജയില്‍ നിന്ന് വന്ന കാര്‍സര്‍ഗോഡ് സ്വദേശി അബ്ദുല്‍ സലാം രണ്ട് ക്യാപ്‌സ്യുളുകളാക്കി 374 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്.

ജിദ്ദയില്‍ നിന്ന് വന്ന ഉംറ തീര്‍ത്ഥാടകനായ കോഴിക്കോട് മുക്കം സ്വദേശി അബ്ദുല്‍ ശരീഫ്1059 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുളുകളാക്കിയും ,റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ് 1069 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുള്‍ ആക്കിയും ആണ് കടത്താന്‍ ശ്രമിച്ചത് . മൂന്ന് പേരും ശരീരത്തില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഇതിന് പുറമെ കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് 41ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടിയിരുന്നു. സംഭവത്തില്‍ 767 ഗ്രാം സ്വര്‍ണ മിശ്രിതവുമായി ബെഹ്‌റൈനില്‍ നിന്നും വന്ന കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ പൊലീസ് പിടിയിലായി .ഇയാളില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിക്കൊനെത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്‌റഫ് , സിയാദ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News