ADVERTISEMENT
കാലത്തിനു വഴികാട്ടിയായി ചരിത്രത്തോടൊപ്പം നടന്ന പി. ചിത്രന്‍ നമ്പൂതിരിപ്പാടിന് ഈ വര്‍ഷത്തെ വി.കെ.നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം. വേദ പണ്ഡിതനും വടക്കാഞ്ചേരി ഗ്രന്ഥശാല സ്ഥാപകരില്‍ പ്രമുഖനുമായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ സ്മരണക്കായി വ്യതസ്ത മേഖലകളിലെ പണ്ഡിതശ്രേഷ്ഠര്‍ക്ക് വടക്കാഞ്ചേരി ശ്രീ കേരളവര്‍മ്മ പബ്ലിക്ക് ലൈബ്രറിയും കോഴിക്കോട് വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും നല്‍കി വരുന്ന ഭട്ടതിരി സ്മൃതി പുരസ്‌കാരം
10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്നതാണ് . ഡിസംബര്‍ 10-നു വൈകുന്നേരം വടക്കാഞ്ചേരി പബ്ലിക്ക് ലൈബ്രറി ഹാളില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു വി.കെ.നാരായണ ഭട്ടതിരി ട്രസ്റ്റ് ചെയര്‍മാന്‍ പി.ചന്ദ്രശേഖരന്‍ , ലൈബ്രറി പ്രസിഡന്റ് വി. മുരളി, സെക്രട്ടറി ജി. സത്യന്‍ എന്നിവര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.