‘നിങ്ങൾ ലജ്ജിക്കണം’; ദി കശ്‌മീർ ഫയൽസി’നെതിരെ വിവാദ പരാമർശം നടത്തിയ സംവിധായകനെതിരേ ഇസ്രായേൽ അംബാസിഡർ

ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജൂറി ചെയർമാനും സംവിധായകനുമായ നദാവ് ലാപിഡിനെതിരെ ഇസ്രായേൽ അംബാസിഡർ നഓർ ഗിലോൺ.കശ്മീർ ഫയൽസിനെതിരെ നടത്തിയ വിവാദപരാമർശത്തിൽ സംവിധായകൻ സ്വയം ലജ്ജിക്കണം എന്ന് ഇസ്രായേൽ അംബാസിഡർ നഓർ ഗിലോൺ വിമർശിച്ചു. കശ്മീർ ഫയൽസ് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നായിരുന്നു ജൂറി ചെയർമാനായ സംവിധായകൻ നദാവ് ലാപിഡിന്റെ പരാമർശം.

ജൂറി അധ്യക്ഷ പദവി സംവിധായകൻ ദുരുപയോഗിച്ചുവെന്നാണ് ഇസ്രായേൽ അംബാസിഡർ ട്വീറ്റ് ചെയ്തത്.ജൂറി ചെയർമാനായി സംവിധായകൻ നദാവ് ലാപിഡിനുള്ള ക്ഷണം ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അംബാസിഡർ ചൂണ്ടിക്കാട്ടി.

കശ്മീർ ഫയൽസ് വിമർശനം ഇസ്രായേൽ രാഷ്ട്രീയത്തിലെ സംവിധായകന്റെ നിലപാടിന്റെ ഭാഗമാണെന്നും
ഇന്ത്യ ഇസ്രായേൽ ബന്ധത്തിന് ലാപിഡ് വരുത്തിയ കോട്ടം അതിജീവിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നഓർ ഗിലോൺ പറഞ്ഞു.

കശ്മീർ ഫയൽസ് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നായിരുന്നുവെന്നും സിനിമ അപരിഷ്കൃതവും പ്രത്യേക ഉദ്ദേശം വച്ച് തയ്യാറാക്കിയതുമെന്നുമായിരുന്നു ജൂറി ചെയർമാൻ നദാവ് ലാപിഡിന്റെ പരാമർശം.

കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു വിമർശനം. ജമ്മു കശ്മീരിലെ കശ്മീരി പണ്ഢിറ്റുകൾക്ക് നേരെ ഉണ്ടായ ഭീകരവാദികളുടെ ആക്രമണങ്ങളെക്കുറിച്ച് പറയുന്നതാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News