ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നു; ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്ത് എൻഐഎ റെയ്ഡ്

ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് രാജ്യത്ത് എൻഐഎ റെയ്ഡ്.പഞ്ചാബ്, ഹരിയാന, ദില്ലി, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയ്ഡ്.ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി.

ദില്ലിയിലടക്കം അഞ്ചിടങ്ങളിലാണ് ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ് നടത്തിയത്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർ പ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ ആറു ജില്ലകളില്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് എൻഐഎയുടെ പരിശോധന.
ഭീകരവാദ സംഘടനകൾക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഏജൻസിയുടെ അന്വേഷണം. ഭീകരവാദ സംഘടനകൾക്ക് വേണ്ടി ഗുണ്ടാ സംഘങ്ങൾ മയക്ക് മരുന്നു കടത്തിലൂടെ സാമ്പത്തികം കണ്ടെത്തുന്നതായാണ് വിവരം. ഇതിലെ ചില സംഘങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും സൂചന ലഭിച്ചിരുന്നു.

അതേസമയം, സിദ്ദു മൂസവാലെ കൊലക്കേസിൽ ജയിലിൽ കഴിയുന്ന അധോലോക നായകൻ ലോറൻസ് ബിഷ്ണോയി,നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോള്‍ഡി ബ്രാര്‍ എന്നീ സംഘങ്ങളുമായി ബന്ധപ്പെട്ട ഗുണ്ടാ കേന്ദ്രങ്ങളിലും എൻഐഎ പരിശോധന നടത്തി. ഒക്ടോബറിൽ എൻഐഎ രാജ്യവ്യാപകമായി 52 ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട് നടന്ന ആ റെയ്ഡിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തേത്.റെയ്ഡിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് എൻഐഎ കടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News