പ്രീ ക്വാർട്ടർ സാധ്യത ഉറപ്പിക്കാനുള്ള നിർണായക മത്സരത്തിനൊരുങ്ങി ഇംഗ്ലീഷ് പടയും വെയിൽസും… അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് മത്സരം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ഇറനെ നാണംകെട്ട തോൽവി സമ്മാനിച്ച് ഗോൾ മഴ തീർത്ത അതേ പോരാട്ടവീര്യത്തിലിറങ്ങിയെങ്കിലും യുഎസുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടിവന്നിരുന്നു. ഗ്രൂപ്പ് ഡിസൈഡർ മത്സരങ്ങൾക്ക് മുമ്പുള്ള രണ്ടാംറൗണ്ട് ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന മത്സരത്തിനാണ് ടീമുകൾ ഇന്ന് ഇറങ്ങുന്നത്.നായകൻ ഹാരികെയിന്‍റെ തന്ത്രങ്ങളും, എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന മധ്യനിരയും മുന്നേറ്റക്കാരും ടീമിന്‍റെ പ്രതീക്ഷകളാണ്. കഴിഞ്ഞ കളിയിൽ രണ്ടു ഗോളടിച്ച ബുക്കായോ സാക്ക, പിന്നെ ജൂഡ് ബെല്ലിങ്ങാം, റഹീം സ്റ്റെർലിങ്, മാർകസ് റാഷ്ഫോഡ്, ജാക് ഗ്രീലിഷ് എന്നിവരെല്ലാം ഇംഗ്ലീഷ് പടയ്ക്ക് കരുത്തുപകരാൻ ഒപ്പമുണ്ടാകും.
എന്നാൽ ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയം ഇറാൻ വെയിൽസിനെ തോൽപിച്ചാണ് കഴിഞ്ഞ പോരാട്ടത്തിൽ പ്രതികാരം വീട്ടിയത്. മത്സരത്തിലൂട നീളം ആധിപത്യം നിലനിർത്തി കളിച്ചിട്ടും തോൽക്കാനായിരുന്നു വെയ്ൽസിന്‍റെ വിധി. 86ാം മിനിറ്റിൽ വെയിൽസ് ഗോളി വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ടീമിന് വിനയായി. പിന്നീട് മറ്റൊരു ഗോളിയെ പകരം ഇറക്കി 10 പേരായി വെയിൽസ് കളിച്ചിട്ടും മുന്നേറാനായില്ല. പോരായ്മകൾ എല്ലാം പരിഹരിച്ചാകും വെയിൽസ് കളത്തിലിറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഗര്ത ബാലിനും സംഘത്തിനും നിർണായകമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.