വിഴിഞ്ഞം: ആര്‍. നിശാന്തിനി സ്‌പെഷ്യല്‍ ഓഫീസര്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദ്ദേശം

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര്‍. ശാന്തിനിയെ നിയോഗിച്ചു.

വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ് പി മാരായ കെ ഇ ബൈജു, കെ കെ അജി എന്നിവരുടെ സേവനം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കാന്‍ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ ലാല്‍ജിയാണ് സംഘത്തലവന്‍. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ബി അനില്‍കുമാര്‍ , തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ സി പി ജെ.കെ. ദിനില്‍ , തിരുവനന്തപുരം റൂറല്‍ നര്‍ക്കോട്ടിക് ഡിവൈ എസ് പി വി.റ്റി. രാസിത്ത്, കഴക്കൂട്ടം എ സി പി സി എസ് ഹരി എന്നിവരാണ് സംഘാംഗങ്ങള്‍. സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ വരെയുള്ളവരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here