2023 സെപ്തംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തും; മന്ത്രി അഹമ്മദ് ദേവർ കോവിൽ

2023 സെപ്തംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവർ കോവിൽ. സർവ്വ മേഖലയിലും മാറ്റം കൊണ്ടുവരുന്ന പദ്ധതി ജനങ്ങളുടെ ആശങ്ക അകറ്റി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

ഒരു രാജ്യത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ വിമർശിച്ചു. വിഴിഞ്ഞം തുറമുഖം എന്തായാലും യാഥാർത്ഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ കമ്പനിയായ വിസിൽ സംഘടിപ്പിച്ച സെമിനാറിലാണ് പദ്ധതി സംബന്ധിച്ച സർക്കാർ നിലപാട് മന്ത്രിമാർ വ്യക്തമാക്കിയത്. ജനങ്ങളുടെ ആശങ്കകൾ ദുരീകരിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണം എന്നത് തന്നെയാണ് സർക്കാർ ലക്ഷ്യമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിദഗ്ധർ പറയുന്നത് കേൾക്കുവാൻ ജനങ്ങളും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീർ വീഴാൻ ഈ സർക്കാർ അനുവദിക്കില്ലെന്നും അതിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇത് സമരമല്ലെന്നും മറ്റെന്തോ ആണെന്നും ഒരു രാജ്യത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമായി കണക്കാക്കേണ്ടതാണ്.ഈ പോർട്ട് എന്തായാലും വരും. ഈ സർക്കാരിൻറെ നിശ്ചയദാർഢ്യമാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണമെന്നും തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു. 2023 സെപ്റ്റംബറിൽ ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആവശ്യമെങ്കിൽ മത്സ്യ തൊഴിലാളികൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകാനും,
കൂടുതൽ പഠനങ്ങൾക്കും സർക്കാർ തയ്യാറാണെന്നും തുറമുഖ വകുപ്പ് സെക്രട്ടറി കെ.ബിജു വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News