Gujarath; ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് 2 മരണം

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് 2 മരണം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് രണ്ട് പേര്‍ മരണപ്പെട്ടത്. വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് റഫീഖ് ഗോഖാരിയുടെയും അദ്ദേഹത്തിന്റെ സുഹൃത്തിന്റെയും ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, യാത്രാമധ്യേ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് എംഎല്‍എ ഭിഖ ഗലാജോഷി ആശുപത്രിയിലെത്തി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളും ആശുപത്രിയില്‍ തടിച്ചുകൂടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News