ADVERTISEMENT
കരിവെള്ളൂർ, മുനയൽകുന്ന് സമരപോരാളി പരിയാരത്ത് കൃഷ്ണൻ നായർ അന്തരിച്ചു.നൂറാം വയസ്സിലായിരുന്നു അന്ത്യം.കരിവെള്ളൂർ,മുനയൻ കുന്ന് സമരങ്ങളിൽ പങ്കെടുത്തിട്ടുള്ള കൃഷ്ണൻ നായർ ജീവിതാവസാനം വരെയും ഇടത് പക്ഷ വേദികളിൽ സജീവമായിരുന്നു
അങ്ങനെ കരിവെള്ളൂർ ,മുനയൻ കുന്ന് പോരാട്ടങ്ങളിലെ ജീവിച്ചിരിക്കുന്ന അവസാന പോരാളിയും വിടവാങ്ങി.മുനയൻ കുന്നിലെ പോരാട്ട ഭൂമിയിൽ സാമ്രാജ്യത്വത്തിന്റെ തോക്കിൻ കുഴലിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കമ്യൂണിസ്റ്റ് പോരാളി.സഖാവ് പരിയാരത്ത് കൃഷ്ണൻ നായർ.1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി മരണം വരെയും പാർട്ടി മെമ്പറായി തുടർന്നു.1940 ൽ പതിനാറാം വയസ്സിൽ ബ്രിട്ടീഷ് വിരുദ്ധ പ്രകടനം നടത്തി അറസ്റ്റിലായി.
1946 കരിവെള്ളൂർ സമരത്തിൽ പങ്കെടുത്ത് ദീർഘകാലം ഒളിവിൽ കഴിഞ്ഞു.അഞ്ച് കർഷക പോരാളികൾ രക്തസാക്ഷികളായ മുനയൽ കുന്ന് സമരത്തിൽ പരിയാരത്ത് കൃഷ്ണൻ നായർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.മംഗലാപുരം,കണ്ണൂർ സെൻട്രൽ ജയിലുകളിൽ ദീർഘകാലം തടവ്ശിക്ഷ അനുഭവിച്ചു.ജയിലിൽ കടുത്ത മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു.പ്രായാധിക്യത്താൽ വിശ്രമജീവിതം നയിക്കുമ്പോഴും കഴിയുന്നിടത്തോളം പാർട്ടി വേദികളിലെത്തി.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നൂറാം വയസ്സിലായിരുന്നു അന്ത്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.