ADVERTISEMENT
പത്തനംതിട്ട സീതത്തോടിന് സമീപം കോട്ടമണ്‍പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കെ എസ് ഈ ബി കരാര്‍ തൊഴിലാളിയായ ആങ്ങമൂഴി സ്വദേശി അനുകുമാറിനാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കെ എസ് ഈ ബി യുടെ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനത്തില്‍ ജോലി ചെയ്യുകയായിരുന്ന 18 തൊഴിലാളികളടങ്ങിയ സംഘത്തിലെ അംഗമായിരുന്നു അനുകുമാര്‍.
ലൈനിന്റെ അടിക്കാട് വെട്ടുന്നതിനിടെ കടുവ അനുകുമാറിന്റെ കാലുകളില്‍ പിടുത്തമിടുകയും കുറെ ദുരത്തേക്ക് വലിച്ച് കൊണ്ട് പോവുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളം വച്ചതോടെ അനുകുമാറിനെ ഉപേക്ഷിച്ച് കടാവ വനത്തിലേക്ക് മറഞ്ഞു.
തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പരിക്കേറ്റ അനുകരാറിനെ ചുമന്ന് രണ്ട് മണിക്കൂറോളം നടന്നാണ് സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ പ്രഥമ ശുശ്രുഷ നല്‍കിയ ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇരു കാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.