തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധിച്ചു; വൈ.എസ്.ശർമിള കസ്റ്റഡിയിൽ

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈ.എസ്.ശർമിളയെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ്പൊലീസ് നടപടി. വൈ. എസ് ശർമിള വാഹനത്തിലിരിക്കവെ പൊലീസ് ക്രെയിൻ ഉപയോഗിച്ച് വലിച്ചിഴച്ചു.

നാടകീയ രംഗങ്ങൾക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരായ പ്രതിഷേധത്തിനിടെ വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു.

ശർമിള കാറിലിരിക്കവെ ക്രെയിൻ ഉപയോഗിച്ച് കാറ് നീക്കം ചെയ്തു.ഭാരത രാഷ്ട്ര സമിതി പ്രവർത്തകരുമായി ശർമിളയുടെ പാർട്ടി പ്രവർത്തകർ ഏറ്റുമു‌ട്ടി‌യതിനെ തുടർന്നാണ് ശർമിള മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.ഈ പ്രതിഷേധത്തിനിടെയാണ് പൊലീസ് നടപടിയുണ്ടായത്.

നർസാംപേട്ടിലെ എംഎൽഎയായ പി സുദർശൻ റെഡ്ഡിക്കെതിരെ ശർമിള നടത്തിയ പരാമർശത്തിൽ പ്രകോപിതരായ ബിആർഎസ് പ്രവർത്തകർ ശർമിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. ശർമിളയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ബസ്സടക്കമുള്ള വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.പിന്നാലെയാണ് ശർമിള മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News