വിഴിഞ്ഞത്ത് നടന്നത് സംഘര്‍ഷമല്ല അക്രമം; എംവി ഗോവിന്ദന്‍ മാസ്റ്റർ

വിഴിഞ്ഞത്ത് നടന്നത് സംഘര്‍ഷമല്ല അക്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍ മാസ്റ്റർ. പൊലീസ് ഈ വിഷയത്തില്‍ എടുത്ത സംയമനം കൊണ്ടാണ് കേരളം ഇങ്ങനെ നിലനില്‍ക്കുന്നത്.ഒരു മന്ത്രിയെ തീവ്രവാദി എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ പിന്നിലെ തീവ്രവാദം എന്താണെന്ന് കാണണമെന്നും പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന കെ.മുരളീധരന്റെ നിലപാടിനോട് യോജിപ്പില്ലെന്നും, ഈ നിലപാടല്ല കോണ്‍ഗ്രസ് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, 2023 സെപ്തംബറിൽ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവർ കോവിൽ കൂട്ടിച്ചേർത്തു. സർവ്വ മേഖലയിലും മാറ്റം കൊണ്ടുവരുന്ന പദ്ധതി ജനങ്ങളുടെ ആശങ്ക അകറ്റി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. ഒരു രാജ്യത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ വിമർശിച്ചു. വിഴിഞ്ഞം തുറമുഖം എന്തായാലും യാഥാർത്ഥ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News