അവതാർ ദി വേ ഓഫ് വാട്ടർ’ കേരളത്തിൽ റിലീസ് വിലക്ക് ഏർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. വിതരണക്കാർ കൂടുതൽ പണം ആവിശ്യപ്പെട്ടെന്ന് ആരോപിച്ചാണ് ഡിസംബർ 16 ന് റിലീസ് ചെയ്യാനായിരുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ജെയിംസ് കാമറൂൺ വിസ്മയം കാണാൻ കാത്തിരുന്ന ആരാധകർക്ക് തിരിച്ചടിയായിരിക്കുകയാണ് ഫിയോക്കിന്റെ തീരുമാനം. 1832 കോടി രൂപ നിർമ്മാണ ചിലവിൽ ഒരുക്കിയ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിലായിരുന്നു ഇന്ത്യയിൽ റിലീസ് ചെയ്യാനിരുന്നത്.
സാം വർത്തിങ്ടൻ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മെറ്റ്കയിന എന്ന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ വംശത്തെയാണ് കാണിക്കുന്നത്.ആദ്യഭാഗം റിലീസ് ചെയ്ത് 13 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. കടലിനുള്ള ഒരു പ്രണയലേഖനമാണ് രണ്ടാം ഭാഗം.
നീല മനുഷ്യർ അധിവസിക്കുന്ന പാൻഡോറ എന്ന ഗ്രഹത്തെക്കുറിച്ചാണ് 2009ൽ പുറത്തുവന്ന അവതാർ ആദ്യ ഭാഗം പറഞ്ഞത്. ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here