ഇലവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷം;യുവാവ് മരിച്ചു

ഇലവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചു. ചെന്നീര്‍ക്കര പഞ്ചായത്തില്‍ നല്ലാനിക്കുന്ന് താന്നി നില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഇലവുംതിട്ട ജങ്ഷനിലുള്ള അര്‍ബര്‍ ഇന്‍ ബാറില്‍ വച്ച് ചെന്നീര്‍ക്കര സ്വദേശികളും അജിയുമായി അടിയുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ അജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മര്‍ദനമേറ്റുള്ള മരണമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

മേസ്തിരിപ്പണിക്കാരനാണ് അജി. ബാറില്‍ നടന്ന സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ഭാര്യ: സുമ. മക്കള്‍: അഞ്ജന, അര്‍ച്ചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News