ADVERTISEMENT
അതിരുവിട്ട് വിഴിഞ്ഞം സമരസമിതി നേതാവ്. മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രിയുടെ പേരില്‍തന്നെ ഒരുതീവ്രവാദിയുണ്ടെന്ന് പറഞ്ഞു. മുല്ലൂരില സമരവേദിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനം മുടക്കുന്നവര്‍ ചില രാജ്യദ്രോഹികളാണെന്ന് മന്ത്രി വിഴിഞ്ഞം സെമിനാറില്‍ പറഞ്ഞിരുന്നു. ഇതടക്കം കൂട്ടുപിടിച്ചാണ് തിയോഡോഷ്യസിന്റെ നിലമറന്നുള്ള പ്രതികരണം.
ഞായറാഴ്ച സമരസമിതി നടത്തിയ വിഴിഞ്ഞം സ്റ്റേഷന്‍ ആക്രമണം സര്‍ക്കാരും സര്‍ക്കാരിന്റെ ഗുണ്ടകളുമാണ് നടത്തിയതെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, അഹമ്മദ്ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെയും അധിക്ഷേപങ്ങള്‍നടത്തി. ലത്തീന്‍കാരുടെ വോട്ടുവാങ്ങി ജയിച്ച ആന്റണി രാജു ചതിയനാണെന്നും പറഞ്ഞു. വിഴിഞ്ഞത്തെ സമാധാന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ തള്ളിക്കളയുന്നതാണ് അടിക്കടി സമരസമിതി നേതാക്കളില്‍നിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.