ഡിസംബർ ഒന്ന് മുതൽ ഇ -റുപ്പീ പുറത്തിറക്കുമെന്ന് RBI

ഇ -റുപ്പീ ഡിസംബർ ഒന്ന് മുതൽ പുറത്തിറക്കുമെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.ധന സംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും വേഗമുള്ളതാക്കാനും ഡിജിറ്റൽ രൂപ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ കറൻസി നോട്ടുകൾ കൂടാതെയുള്ള വിനിമയ മാർഗമായിരിക്കും ഇ-രൂപ.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ കൊച്ചിയിലും ഇ-റുപ്പി ലഭ്യമാകും.പേപ്പർ കറൻസിയുടെ അതേമൂല്യത്തിലുള്ളതായിരിക്കും നോട്ടുകളെന്നും റിസർവ്വ് ബാങ്ക് അറിയിച്ചു. ഇ-രൂപയ്ക്ക് പലിശ ലഭിക്കില്ല. ആവശ്യമുള്ളപ്പോൾ ബാങ്ക് നിക്ഷേപം പോലെയുള്ള പണത്തിലേക്ക് ഇത് മാറ്റാവുന്നതാണ്. എസ്ബിഐ അടക്കം നാലു ബാങ്കുകൾ വഴിയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News