സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് തന്നെ:എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). ഇതിന്റെ തെളിവുകളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തിന് പിന്നില്‍ പ്രര്‍ത്തിച്ച നേതാക്കളും കുടുംങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ഭീകരതക്കെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു എംവി.ഗോവിന്ദന്‍.

സന്ദീപാന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് എംവി.ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. ഒളിച്ചു വച്ചാലും പ്രതികളെ പോലീസ് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെയ്പ്പിലും
പ്രതിയുടെ ദുരൂഹ മരണത്തിലും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വര്‍ഗീയ ഭീകരതക്കെതിരെ ഇടതുമുന്നണി കുണ്ടമണ്‍ഭാഗത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസരിക്കുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍. യോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,സി.ജയന്‍ ബാബു,ഇ.ജി. മോഹന്‍,സി. പ്രസന്നകുമാര്‍,വി.കെ. പ്രശാന്ത് എം.എല്‍.എ, വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News