കണ്ണൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് സമാപനം;മിന്നും പ്രകടനവുമായി ശ്രീലക്ഷ്മി PV 

ധര്‍മ്മശാല ഹൈ ഫൈവ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ രണ്ടു ദിവസമായി നടന്നുവന്ന കണ്ണൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് സമാപിച്ചു. മെന്‍സ് വിഭാഗത്തില്‍ നിധിന്‍ തോമസ് ഒന്നാംസ്ഥാനവും വിഷ്ണു.വി. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം : നിധിൻ തോമസ് (men single), സ്നേഹ . കെ.ടി. (women singles)

വുമണ്‍സ് വിഭാഗത്തില്‍ സ്‌നേഹ .കെ.ടി. ഒന്നാം സ്ഥാനവും ആന്‍സി.എം.ജോളി രണ്ടാം സ്ഥാനവും നേടി.

രണ്ടാം സ്ഥാനം: വിഷ്ണു .വി.(men singles), ആൻസി .എം. ജോളി (women singles)

ശ്രീലക്ഷ്മി പി.വി

പെണ്‍കുട്ടികളുടെ mini cadet , cadet വിഭാഗത്തില്‍ ഒന്നാംസ്ഥാനവും സബ്ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയ ശ്രീലക്ഷ്മി പി.വി. ടൂര്‍ണമെന്റിലെ ശ്രദ്ധാകേന്ദ്രമായി. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ഹൈ ഫൈവ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ കോച്ച് ബാബു രാജിന്റെയും വിഷ്ണുവിന്റെയും കീഴിയില്‍ ടേബിള്‍ ടെന്നീസ് പരിശീലനം ആരംഭിച്ച ഈ മൂന്നാം ക്ലാസുകാരി തന്റെ ആദ്യ ജില്ലാ ടൂര്‍ണമെന്റില്‍ തന്നെ മികച്ച പ്രകടനത്തോടെ താരമായി മാറുകയായിരുന്നു.

മറ്റു വിജയികള്‍

അനുഗ്രഹ്.എസ്. – junior (boys) , youth (boys)
കീര്‍ത്തന മനോഹരന്‍ – junior (girls), youth (girls)
വിഷ്ണു.വി. & അനുഗ്രഹ്.എസ്. – men doubles
സ്‌നേഹ .കെ.ടി.& ശ്രീലക്ഷ്മി.കെ. -women doubles
Dr.പ്രശാന്ത് & ശ്രീലക്ഷ്മി.കെ.-mixed doubles
റിഥ്വിക് ഹരിമോഹന്‍ – mini cadet (boys)
ധ്രുവ് ഷബിന്‍ -cadet boys
മുഹമ്മദ് സെയ്ന്‍ നിസാം – sub junior (boys)
ചൈത്ര പ്രജിത്ത് – സബ് junior (girls)

വിജയികള്‍ക്കുള്ള സമ്മാനദാനം ശ്രീ.ഇളങ്കോ ഐ.പി.എസ് നിര്‍വഹിച്ചു.സമാപന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ശ്രീ.ദേവദാസ് അധ്യക്ഷതയും ശ്രീ.കെ.ടി.റാവു നന്ദി പ്രകടനവും നടത്തി.

Photo courtesy: അരുൺ പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News