വിഴിഞ്ഞം: കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ല:എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സമരസമിതി ഭാരവാഹിതന്നെ പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിട്ടുണ്ട്. കേട്ടുകേള്‍വിയില്ലാത്ത ആക്രമണമാണ് വിഴിഞ്ഞത്ത് നടത്തിയത്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുക, പൊലീസുകാരെ ആക്രമിച്ച് മൃതപ്രായരാക്കിയശേഷം ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതിരിക്കുക. കലാപശ്രമത്തില്‍ ആര്‍ക്കെല്ലാമാണ് പങ്ക് എന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണം.

വിഴിഞ്ഞത്തെ കലാപഭൂമിയാക്കുന്നത് തടയാന്‍ പൊലീസ് കാണിച്ച ആത്മസംയമനത്തെ പ്രശംസിച്ചേ മതിയാകൂ. വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍വകക്ഷി യോഗ തീരുമാനം. സമര സമിതിയുമായി എപ്പോഴും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതിനകംതന്നെ നിരവധി ചര്‍ച്ച നടത്തിയിട്ടുണ്ട്.

80 ശതമാനം നിര്‍മാണം പൂര്‍ത്തിയായ പദ്ധതി ഉപേക്ഷിക്കണമെന്നതൊഴികെയുള്ള മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യവും അംഗീകരിച്ചു. എന്നിട്ടും സമരം തുടരുന്നത് എന്തിന് വേണ്ടിയാണെന്ന് കണ്ടെത്തണം. കേരളത്തെ വര്‍ഗീയ കലാപത്തിലേക്ക് തള്ളിവിടാന്‍ അനുവദിക്കുമെന്ന് കരുതേണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News