ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ തീയേറ്ററുകളിലേക്ക്…

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ തീയേറ്ററുകളിലേക്ക്. ഡിസംബര്‍ 2 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ആശ ശരത്തും മകള്‍ ഉത്തര ശരത്തും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയെന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയ സിനിമ ആയിരുന്നു ഖെദ്ദ.

ഒരു പക്കാ കുടുംബ ചിത്രമായാണ് ഖെദ്ദയെ ഒരുക്കിയിരിക്കുന്നത് സിനിമയുടെ പുറത്തിറങ്ങിയ ട്രൈലെറില്‍ നിന്നും ഗാനത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയും. അമ്മ മകള്‍, ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ആശ ശരത്തിനും ഉത്തരക്കും പുറമെ സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മനോജ് കാനയാണ് സിനിമയുടെ സംവിധായകന്‍. തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായര്‍ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. ശ്രീവത്സന്‍ ജെ മേനോന്റേതാണ് സംഗീതം. മനോജ് കുറൂറിന്റെതാണ് വരികള്‍. ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോലുള്ള ഹിറ്റ് സിനിമകള്‍ക്ക് ശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തുന്ന ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here