ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: എകെപിസിടിഎ|AKPCTA

സാങ്കേതിക സര്‍വകലാശാല താല്കാലിക വൈസ് ചാന്‍സലറുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി നിരാശാജനകമാണ്. നിര്‍ദ്ദേശക സ്വഭാവത്തിലുള്ള കേന്ദ്ര വിദ്യാഭ്യാസ ഏജന്‍സികളുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ നിയമങ്ങള്‍ക്ക് മുകളിലാണെന്ന വ്യാഖ്യാനം കണ്‍ കറന്റ് ലിസ്റ്റില്‍ പെടുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

ചാന്‍സലര്‍ക്ക് ആരെയും വൈസ് ചാന്‍സലറായി നിയമിക്കാമെന്ന അവസ്ഥ യുണ്ടാകുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ ഭരണ സംവിധാനത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല. UGC നിഷ്‌ക്കര്‍ഷിക്കുന്ന അദ്ധ്യാപന പരിചയത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച ഡെപ്യൂട്ടേഷന്‍ കാലം പോലും പരിഗണിക്കില്ല എന്ന കേരള ഹൈക്കോടതിയുടെ തന്നെ വിധികളെ പോലും പരിഗണിക്കാതെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥയുടെ സേവന കാലം അധ്യാപന പരിചയമായി പരിഗണിച്ച് വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ അനുവദിച്ച വിധിയില്‍ ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല സ്ഥിതിഗതികള്‍ തികച്ചും ആശങ്കാജനകമാണ്.

കേരള സര്‍ക്കാര്‍ അടിയന്തിരമായി ഉയര്‍ന്ന നീതി പീഠങ്ങളെ സമീപിച്ച് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശവും പ്രസക്തിയും ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എകെപിസിടിഎ പ്രസിഡന്റ് ജോജി അലക്‌സും ജനറല്‍ സെക്രട്ടറി ഡോ. സി പത്മനാഭനും പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel