സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഹേമന്ദ് ജി നായര്‍ സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ സിനിമയുടെ പേര് ദൗര്‍ഭാഗ്യകരമെന്ന് എന്‍എസ് മാധവന്‍. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്നലെ തിരുവനന്തപുരം എം പി ശശി തരൂരാണ് പ്രകാശിപ്പിച്ചത്. അതിന് പിന്നാലെയാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്ത്.
സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട് ഒരു രാഷ്ട്രീയക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷത്തില്‍ നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്നലെ റിലീസ് ചെയ്തത്. ഇതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയെ പറയാനുള്ളൂ: ഇത് ദുഃഖകരമാണു. https://t.co/1ds5tybxxJ
— N.S. Madhavan (@NSMlive) November 29, 2022
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.