ADVERTISEMENT
എംജി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. നാല് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളില്‍ 116 ഇടത്തും എസ്എഫ്ഐ വിജയിച്ചു. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളില്‍ 37 ഇടത്ത് എസ്എഫ്ഐ വിജയിച്ചു. ചങ്ങനാശേരി എസ്ബി കോളേജ് കെഎസ്യുവില്‍നിന്ന് തിരിച്ചുപിടിച്ചു. ഇടുക്കി ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 26ല്‍ 22 കോളേജുകളും എസ്എഫ്ഐ നേടി. കട്ടപ്പന ജെപിഎം കോളേജ് കെഎസ്യുവില്‍നിന്ന് തിരിച്ചുപിടിച്ചു. പത്തനംതിട്ട ജില്ലയില്‍ പതിനെട്ടില്‍ പതിനേഴ് കോളേജുകളിലാണ് വിജയം. കോന്നി എന്‍എസ്എസ് കോളേജ് എബിവിപിയില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം ജില്ലയില്‍ 48ല്‍ 40 കോളേജില്‍ എസ്എഫ്ഐ വിജയം നേടി. ജില്ലയിലാകെ 17 കോളേജുകളില്‍ ഭരണം തിരിച്ചുപിടിച്ചു. ആലപ്പുഴ ജില്ലയില്‍ എംജി സര്‍വകലാശാലയുടെ കീഴിലുള്ള ഏക കോളേജായ എടത്വ സെന്റ് അലോഷ്യസ് കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.
എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 48 കോളേജുകളില്‍ 40ഉം എസ്എഫ്ഐ നേടി. വലത്, വര്‍ഗീയ രാഷ്ട്രീയത്തിന് ഇടമില്ലെന്ന കലാലയങ്ങളുടെ പ്രഖ്യാപനമായി തകര്‍പ്പന്‍ ജയം. അവിശുദ്ധ കൂട്ടുകെട്ടിലൂടെ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തെ നേരിടാനിറങ്ങിയവര്‍ ഒരിക്കല്‍ കൂടി കനത്ത പരാജയമേറ്റുവാങ്ങി. 17 കോളേജുകളില്‍ എതിരില്ലാതെയാണ് ജയം.എറണാകുളം മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ് ആല്‍ബര്‍ട്‌സ് കോളേജ്, കൊച്ചിന്‍ കോളേജ്, അക്വിനാസ് കോളേജ് പള്ളുരുത്തി, സിയന്ന കോളേജ് ,നിര്‍മല കോളേജ് തൃപ്പൂണിത്തുറ, സംസ്‌കൃത കോളേജ് തൃപ്പുണിത്തുറ, എസ്എസ് കോളേജ് പൂത്തോട്ട, എസ്എന്‍എല്‍സി പൂത്തോട്ട, ആര്‍എല്‍വി കോളേജ് തൃപ്പുണിത്തുറ, ഗവ:ആര്‍ട്‌സ് കോളേജ് തൃപ്പുണിത്തുറ, അറഫ കോളേജ് മുവാറ്റുപുഴ, സെന്റ്. ജോര്‍ജ് കോളേജ് മുവാറ്റുപുഴ, ബിപിസി കോളേജ് പിറവം, ഗവ. കോളേജ് മണിമലക്കുന്ന്, എസ്എസ്വി കോളേജ് കോലഞ്ചേരി, കൊച്ചിന്‍ കോളേജ് കോലഞ്ചേരി, കെഎംഎം കോളേജ് തൃക്കാക്കര, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എംഎ കോളേജ് കോതമംഗലം, മാര്‍ എലിയാസ് കോളേജ്, ഐജിസി കോതമംഗലം, മൗണ്ട് കാര്‍മല്‍ കോളേജ്, ഐഎംപിസി കോതമംഗലം,സെന്റ് കുര്യാക്കോസ് കോളേജ് പെരുമ്പാവൂര്‍, എംഇഎസ് കുന്നുകര, ഭാരത് മാതാ ലോ കോളേജ്, എംഇഎസ് എടത്തല, വൈഎംസിഎ കോളേജ്, സെന്റ് ആന്‍സ് കോളേജ് അങ്കമാലി, എസ്എന്‍എം മാല്യങ്കര, ഐഎച്ച്ആര്‍ഡി കോളേജ്, പ്രെസന്റെഷന്‍ കോളേജ്,ഗവ:കോളേജ് വൈപ്പിന്‍, എസ്എന്‍ കോളേജ്, കെഎംഎം ആലുവ എന്നിവിടങ്ങളില്‍ എസ് എഫ് ഐ ഉജ്വല വിജയം നേടി. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
എംജി സര്‍വകലാശാലയിലെ കോളേജുകളില്‍ എസ്എഫ്‌ഐക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും വിജയത്തിനായി പ്രവര്‍ത്തിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷൊ എന്നിവര്‍ അഭിവാദ്യം ചെയ്തു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരായ എസ്എഫ്‌ഐയുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാര്‍ഥിസമൂഹത്തിന്റെ ഐക്യപ്പെടലാണ് ഈ വിധിയെന്ന് സംസ്ഥാന കമ്മിറ്റി ഫെയ്സ്സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. കുപ്രചാരണങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധമായി തെരഞ്ഞെടുപ്പ് വിധി മാറി.സമഭാവനയുള്ള വിദ്യാര്‍ഥിത്വം, സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.